പെന്ഷന് തുക മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ചാലഞ്ച് ഫണ്ടിലേക്കു സംഭാവന നല്കി
ഇരിങ്ങാലക്കുട: നഗരസഭ മുന്‍ വൈസ് ചെയര്മാന് കെ. വേണുഗോപാല്‍ മാസ്റ്റര്‍, ഭാര്യ നംബ്യാരുവീട്ടില് ശാന്ത ടീച്ചര്‍, ഭാര്യ സഹോദരി എന്‍. സുശീല ടീച്ചര്‍ എന്നിവരുടെ പെന്ഷന് തുകയില്‍ നിന്നും 1.5 ലക്ഷം രൂപയാണ് കോവിഡ് വാക്സിന് ചലഞ്ചിലേക്കു സംഭാവന നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്. ബിന്ദു വേണു മാസ്റ്ററുടെ വസതിയില്‍ എത്തി ചെക്ക് ഏറ്റുവാങ്ങി. മുന്‍ വര്‍ഷങ്ങളില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപയും കോവിഡ് ഫണ്ടിലേക്ക് 1.5 ലക്ഷം രൂപയും നല്കി മാതൃകയായിട്ടുള്ള കുടുംബമാണ് ഇവരുടേത്. മകന് ബാലഗോപാലും ഭാര്യ വിമല കോളജ് പ്രഫസറായ ശ്രീകല എന്നിവരും സന്നിഹിതരായി.