ഇടം പോത്താനി അന്നമ്മ സ്റ്റോപ്പ് കവലയില്‍ ‘വിത്തുകൊട്ട’ സ്ഥാപിച്ചു
പടിയൂര്‍: ഇടം പോത്താനിയുടെ നേതൃത്വത്തില്‍ അന്നമ്മ സ്റ്റോപ്പ് കവലയില്‍ ‘വിത്തുകൊട്ട’ സ്ഥാപിച്ചു. നാടന്‍ വിത്തിനങ്ങള്‍ ശേഖരിക്കാനാണിത്. വിത്തുകള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പകരം പച്ചക്കറി വിത്തുകള്‍ നല്‍കും. ലോക്ഡൗണ്‍ നീണ്ടതോടെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഇടം പോത്താനി സ്ഥാപിച്ച പണപ്പെട്ടിയും കാഷ്യറുമില്ലാത്ത നാടന്‍ പച്ചക്കറികട ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പൊതു പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയില്‍ നിന്നും ഇടം കൂട്ടായ്മ ഭാരവാഹിയായ ശിവപ്രസാദ് പോത്താനി വിത്തുകൊട്ട ഏറ്റുവാങ്ങി. സിജോ വര്‍ഗീസ്, റഹ്മത്ത് ഹസന്‍ബാവ, ഷെഹിന് ഹമീദ്, അര്ജുന് ബാബു എന്നിവര്‍ നേതൃത്വം നല്കി.