കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു സമീപം പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വര്‍ഗീസിനെ ജൂലൈ 18 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന വര്‍ഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്. മെയിന്‍ റോഡില്‍ കോടതിക്കു മുന്‍വശം കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു. റിട്ട.കെഎസ്ഇ ജീവനക്കാര നായിരുന്നു വര്‍ഗീസ്. ഭാര്യ-ആനി. മക്കള്‍-സിജോ, ജോസി. മരുമകന്-ആന്റണി. കെഎസ്ഇ ജീവനക്കാരനായ സിജോയും അമ്മ ആനയിയും ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ജൂലൈ 17 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ഞായറാഴ്ച ഉച്ചത്തിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.