സൗത്ത് ഇന്ത്യ ഫുട്ബോള്‍ ട്രോഫി തൃശൂര്‍ കേരളവര്‍മയ്ക്ക്
ഇരിങ്ങാലക്കുട: 60-ാമത് കണ്ടംകുളത്തി സൗത്ത് ഇന്ത്യ ഫുട്ബോള്‍ മത്സരത്തില്‍ തൃശൂര്‍ കേരളവര്‍മ കോളജിനു കിരീടം. ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് എംഡി കോളജിനെ തോല്‍പ്പിച്ചാണു കേരളവര്‍മ ജേതാക്കളായത്. ടൂര്‍ണമെന്റിന്റെ മികച്ച താരമായി കേരളവര്‍മ കോളജിന്റെ മിഥിലാജിനെ തെരഞ്ഞെടുത്തു. കേരളവര്‍മയുടെ സന്തോഷ് കളിയിലെ താരമായി. എംഡി കോളജിന്റെ മുര്‍ഷിത് മികച്ച ഫോര്‍വേഡായി. ഡെപ്യൂട്ടി കളക്ടര്‍ മധുസൂദനന്, കോളജ് പ്രിസിപ്പല്‍ റവ. ഡോ. ജോളി അന്‍ഡ്രൂസ് സിഎംഐ എന്നിവര്‍ വിജയികള്‍ക്കു ട്രോഫികള്‍ നല്കി. കണ്ടംകുളത്തി പ്രതിനിധി പയസ് കണ്ടംകുളത്തി, തൊഴുത്തുംപറമ്പില്‍ ഫാമിലി അംഗം ടി.ജെ. തോമസ് എന്നിവര്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് നല്കി. കോളജ് കായികവിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി