പുരുഷ-വനിത സൗഹൃദ മത്സരം
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളജ് ഫുട്ബോള്‍ വനിതാ ടീമും കോളജിലെ പുരുഷ സ്റ്റാഫംഗങ്ങളും തമ്മില്‍ പ്രദര്‍ശന ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മൂന്നു ഗോളുകള്‍ വീതം അടിച്ച് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരേസ് ഇരു ടീം അംഗങ്ങള്‍ക്കും സമ്മാനം വിതരണം ചെയ്തു.