വനിതാദിനത്തില്‍ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചുകൊണ്ട് ഇരിങ്ങാലക്കുട ജനമൈത്രി പോലീസും തവനിഷും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമുഹിക സേവന സംഘടനയായ തവനിഷിന്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് ശാന്തിസദനത്തിലെ അമ്മമാരെ ആദരിച്ചു. ശാന്തി സദനത്തിന്റെ അങ്കണത്തില്‍ വെച്ചു നടത്തിയ ചടങ്ങ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീരന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്റ്റര്‍ ജിഷില്‍ മുഖ്യാതിഥിയായിരുന്നു. ശാന്തിസദനം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത മരിയ, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. റീജ യൂജിന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനിലെ അരുണ്‍, സുബാഷ്, രാജേഷ്, സ്വപ്ന, അനിത, പ്രവീണ്‍, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മൂവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കോ-ഓര്‍ഡിനേറ്റേഴ്സായ നമിത, മെറിന്, ഭരത്, ശ്രീലക്ഷ്മി, മനീഷ എന്നിവര്‍ സന്നിഹിതരായി.