പൊറത്തിശേരി മേഖലയില്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
സ്ഥാപിച്ചത് മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്
ഇരിങ്ങാലക്കുട: മുന്‍സിപ്പാലിറ്റിയിലെ പൊറത്തിശേരി, മാടായിക്കോണം, തലയിണക്കുന്നു ഭാഗങ്ങളില്‍ മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ 2019-20 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് 3.5 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ചവയാണ് ഇവ. ഇരിങ്ങാലക്കുട ബ്ലോക്ക് പൊറത്തിശേരി വഴിയില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളായ ലേഖ ഷാജന്, സി.എം. സാനി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തലയിണക്കുന്നില് കെ.യു. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എം.ബി. രാജു മാസ്റ്റര്‍, ആലുങ്ങല്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. മാടായിക്കോണം അച്ചുതന് നായര്‍ മൂലയില്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. ദാസന്, ആര്‍ച്ച അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി