മോട്ടോ റെയില്‍ പദ്ധതിയുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ പഠനറിപ്പോര്‍ട്ട്
ഇരിങ്ങാലക്കുട: ഹൈവേകളിലെ വാഹനപ്പെരുപ്പത്തിന് പരിഹാരം കാണാന്‍ മോട്ടോ റെയില്‍ എന്ന ആശയം അവതരിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്. നിലവിലെ റെയില്‍ പാതകള്‍ ഉപയോഗിച്ച് ദീര്‍ഘദൂര യാത്രികരെ അവരുടെ കാറുകളില്‍ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന തീവണ്ടികള്‍ ആണ് ‘മോട്ടോ റെയില്‍’ എന്ന് അറിയപ്പെടുന്നത്. വിദേശങ്ങളില്‍ പ്രാബല്യത്തിലുള്ള ഈ പദ്ധതിയുടെ കേരളത്തിലെ സാധ്യതയെ കുറിച്ചാണ് ടെക്ലെടിക്സ് 2022 നോട് അനുബന്ധിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പഠനം നടത്തിയത്. ഡോ. ജിനോ ജോണ്‍, ഡോ. എം.ജി. കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്, സുനില്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പദ്ധതിയിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഇന്ധന ചെലവ് കുറയ്ക്കുക, സുരക്ഷിത യാത്ര ഉറപ്പാക്കുക, വാഹനങ്ങളിലൂടെയുള്ള വായു മലിനീകരണത്തിന് കുറവ് വരുത്തുക എന്നീ ഗുണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു