സിപിഐ ഇരുപത്തി നാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം
ഇരിങ്ങാലക്കുട: സിപിഐ ഇരുപത്തി നാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം പാര്‍ട്ടി സ്ഥാപക സെക്രട്ടറി സ.പി. കൃഷ്ണപിള്ളയുടെ ചരമദിനമായ ആചരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പാര്‍ട്ടി കുടുംബങ്ങളിലും പാര്‍ട്ടിബ്രാഞ്ച്, ലോക്കല്‍, മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസായ സ.സി. അച്യുതമേനോന് സ്മാരകമന്ദിരത്തില്‍ മണ്ഡലം സെക്രട്ടറി പി. മണി പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. ശോഭന മനോജ്, വി.കെ. സരിത, കെ.സി. ശിവരാമന്, കെ.സി. മോഹന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. കാറളത്ത് കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, എന്‍.കെ. ഉദയപ്രകാശ്, കെ.എസ്. ബൈജു, പടിയൂരില്‍ കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു, അനിത രാധാകൃഷ്ണന്, വി.ആര്. രമേഷ്, ആളൂരില്‍ എം.ബി. ലത്തീഫ്, ടി.സി. അര്ജുനന്, മുരിയാട് പി.ആര്. സുന്ദരന്‍, പൃഥ്വിരാജ്, കാട്ടൂരില്‍ എ.ജെ. ബേബി, നെജിന്, പൊറത്തിശേരിയില്‍ പി.ആര്. രാജന്, അല്‍ഫോണ്‍സ തോമസ്, വേളൂക്കരയില്‍ ടി.കെ. വിക്രമന്, കെ.കെ. ശിവന്, പൂമംഗലത്ത് സി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു