സിപിഐ ജില്ലാ സമ്മേളന വേദി യിലേക്ക് സ്മൃതി ജാഥകള്‍ പുറപ്പെട്ടു
ഇരിങ്ങാലക്കുട: സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തൃശൂര്‍ ജില്ലാ സമ്മേളന വേദിയില്‍ ഉയര്‍ത്താനുള്ള മണ്മറഞ്ഞ ജില്ലയിലെ 24 മേഖലകളിലെ പാര്‍ട്ടി നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്ന് സ്മൃതി പതാകകള്‍ പുറപ്പെടുന്നതിന്റെ ഭാഗമായി പൊറത്തിശേരിയില്‍ നിന്ന് ചാത്തന് മാസ്റ്ററുടെ സ്മൃതി പതാക സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ജാഥാ ക്യാപ്റ്റന്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീറിന് കൈമാറി, തുടര്‍ന്ന് കുട്ടം കുളം പരിസരത്ത് എത്തിചേര്‍ന്ന ജാഥ ടി.എന്‍. നമ്പൂതിരി സ്മൃതി പതാക കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി സ്വര്‍ണ്ണലത ജാഥാ ക്യാപ്റ്റന്‍ സിപിഐ മണ്ഡലം സെക്രട്ടറി പി. മണിക്ക് കൈമാറി സമ്മേളന നഗരി ലക്ഷ്യമാക്കി രണ്ട് ജാഥകളും നീങ്ങി. എന്‍.കെ. ഉദയപ്രകാശ്, കെ .എസ്.പ്രസാദ്, കെ.സി. മോഹന്‍ലാല്‍, കെ.എസ്. ബൈജു, കെ.സി. ബിജു, വി.ആര്. രമേഷ്, ടി.സി. അര്ജുനന്, പി.ആര്. സുന്ദരന്‍, പൃഥ്വിരാജ്, എ.ജെ ബേബി, നെജിന് പി.ആര്. രാജന്, അല്‍ഫോണ്‍സ തോമസ്, ടി.കെ. വിക്രമന്, കെ.കെ. ശിവന്, സി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു