വര്‍ണ്ണക്കുടയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് സഹൃദയര്‍ക്ക് വേറിട്ട അനുഭവമായി
ഇരിങ്ങാലക്കുട: കലാ കായിക കാര്‍ഷിക സാഹിത്യോത്സവമായ വര്‍ണ്ണക്കുടയില്‍ നടന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് സഹൃദയര്‍ക്ക് വേറിട്ട അനുഭവമായി. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയില്‍ നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സീതാറാം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ വി.എസ്. പ്രിയ നിര്‍വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമായ അനുമായ, ട്രാന്‍സ്മെന്‍ ബോഡി ബില്‍ഡിംഗില്‍ മിസ്റ്റര്‍ തൃശൂരും മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥ്, കേരളത്തിന്റെ ആദ്യ കുടുംബശ്രീ യൂണിറ്റായ കിരണം കുടുംബശ്രീയുടെ പ്രസിഡന്റ് ഷഫ്ന, സെക്രട്ടറി സാന്ദ്ര, നാഷ്ണല്‍ ഹെല്‍ത്ത് മിഷനിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍ പി.ഡി. ദിയ, വര്‍ണ്ണക്കുട പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആര്.എല്‍. ശ്രീലാല്‍, വളണ്ടിയര്‍ ലീഡര്‍ എ.എസ്. വിവേക് എന്നിവര്‍ പ്രസംഗിച്ചു