ക്ഷേത്രങ്ങളില്‍ പാലിയം വിളംബരം നടപ്പാക്കണമെന്ന് ബിജെപി ഒബിസി മോര്‍ച്ച എസ്സി മോര്‍ച്ച
ഇരിങ്ങാലക്കുട: സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പാലിയം വിളംബരം പ്രകാരം നിയമനം നടത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷവും ബിജെപി ഒബിസി മോര്‍ച്ച, എസ്സി മോര്‍ച്ച കൂടല്‍മാണിക്യം ദേവസ്വം ഓഫീസിനു മുന്പില് പാലിയം വിളംബരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. ദേവസ്വം ഭരണസമിതിയുടെ ജാതിവിവേചനം അവസാനിപ്പിച്ച് പാലിയം വിളംബരം നടപ്പാക്കാന്‍ കൂടല്‍മാണിക്യം ദേവസ്വം തയാറായില്ലെങ്കില്‍ ഒബിസി എസ്സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പുനല്‍കി കൊണ്ടുള്ള നിവേദനം കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്കി. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വാണി കുമാര്‍ കോപ്പുള്ളി പറമ്പില്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷ്, ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി ജോജന്‍ കൊല്ലാട്ടി, ഒബിസി മോര്‍ച്ച സെക്രട്ടറി ബിനി എടതിരിഞ്ഞി, എം.വി. സുരേഷ്, രാജന് കുഴുപ്പിള്ളി, ബാബു, ദിലീപ് ഹരിപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു