കള്ളുഷാപ്പ് സല്‍ക്കാര വിവാദത്തിനെതിരെ കാട്ടൂരില്‍ ബിജെപി വാര്‍ഡ് മെമ്പര്‍ ധനീഷ് നിരാഹാര സമരം നടത്തി
ഇരിങ്ങാലക്കുട: കള്ള് ഷാപ്പ് സല്‍ക്കാര വിവാദവുമായി ബന്ധപ്പെട്ട് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കുക, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി മൂന്നാം വാര്‍ഡ് മെമ്പര്‍ എന്‍.ഡി. ധനീഷ് പഞ്ചായത്ത് ഓഫീസിനു മുന്പില് നിരാഹാര സമരം നടത്തി.
ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.