യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്കു മൂന്നു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: മറ്റത്തൂര്‍ വില്ലേജ് മാങ്കുറ്റിപ്പാടം ദേശത്ത് പാലത്തറയില് സുന്ദരന്‍ മകന് അനീഷ് (22) എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയായ മറ്റത്തൂര്‍ കൊരേച്ചാല്‍ കണമംഗലത്ത് വീട്ടില്‍ സന്തോഷ് (46) എന്നയാളെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ മൂന്നു വര്‍ഷം കഠിനതടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാങ്കുറ്റിപ്പാടം കലിക്കല്‍ മുത്തി ക്ഷേത്ര ഉത്സവസ്ഥലത്ത് ഉണ്ടായ വഴക്കിനെ തുടര്‍ന്നുള്ള മുന്‍വിരോധം വെച്ച് 2014 ഫെബ്രുവരി 23 നു രാത്രി 10.30 നു അതിക്രമിച്ചു കയറി പ്രതികള്‍ മാരകായുധങ്ങള്‍ കൊണ്ടു അനീഷ് എന്നയാളെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണു പ്രതിയെ ശിക്ഷിച്ചത്. കൊടകര പോലീസ് എസ്ഐ ആയിരുന്ന സുമേഷിന്റെ നേതൃത്വത്തിലാണു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, കെ.എസ്. അര്ജുന് എന്നിവര്‍ ഹാജരായി.

കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: മുഖ്യപ്രതി ബെഞ്ചമിനെ അറസ്റ്റ് ചെയ്തു
ബാറില്‍ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസില്‍ മുന്‍ അക്കൗണ്ടന്റിനെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു
വില്‍പ്പനക്കായി സൂക്ഷിച്ച അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ശേഖരവുമായി ആളൂര്‍ പഞ്ഞപ്പിള്ളി സ്വദേശിനിയെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍