കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി
കാട്ടൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചരണ ജാഥയുടെ പര്യടനം പടിയൂര്‍ പഞ്ചായത്തില്‍ കാക്കത്തുരുത്തിയില്‍ കെപിസിസി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സതീഷ് വിമലന് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ചാര്‍ളി, മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ തങ്കപ്പന് പാറയില്‍, കണ്ണന് മാടത്തിങ്കല്‍, അഡ്വ. ജോസ് മൂഞ്ഞേലി, ജോണി കാച്ചപ്പിള്ളി, എ.ഐ. സിദ്ധാര്ത്ഥന്, സി.എം. ഉണ്ണികൃഷ്ണന്, ഇ.ഒ. ജോര്‍ജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പഞ്ചായത്ത് അംഗം സുനന്ദ ഉണ്ണികൃഷ്ണന്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.പി. ദേവസി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.യു. വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട