യൂഫോറിയ 2022 നോട് അനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: യൂഫോറിയ 2022 നോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സൈക്കിള്‍ ക്ലബിന്റെ സഹകരണത്തോടെ മയക്ക്മരുന്നിന് എതിരെ ഗോള്‍ ലഹരി പദ്ധതിയുടെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് റോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ ടി. ജയകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവും ഡപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സി.പി. അശോകന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. മയക്ക്മരുന്നിന് എതിരെയുള്ള പ്രതിജ്ഞ സൈക്കിള്‍ ക്ലബ് സെക്രട്ടറി സി.പി. ഉണ്ണികൃഷ്ണന് ചൊല്ലി കൊടുത്തു. ജോണ്‍ നിധിന് തോമാസ്, ബിജോയ് പോള്‍, ജോണ്‍ തോമസ് കൂനന്‍, മനോജ് ഐബന്, എന്‍.എന്‍. ശശികുമാര്‍ , ഡോ. കെ.എം. ആന്റണി, എന്‍. നിസാം, അനൂപ് എന്നിവര്‍ നേതൃത്വം നല്കി.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി