യുവതിയെ പീഡിപ്പിച്ചു 90 ലക്ഷം കവര്‍ന്നയാള്‍ പിടിയില്‍
ഇരിങ്ങാലക്കുട: യുവതിയെ പീഡിപ്പിച്ചു 90 ലക്ഷം കവര്‍ന്നയാള്‍ പിടിയില്‍. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുകൊടുക്കുന്ന സമയം യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല പ്രാവശ്യമായി യുവതിയില്‍ നിന്ന് 90 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അവുക്കുഴിയില്‍ നിയാസ് (28) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ എസ്ഐ ഷാജന്, എഎസ്ഐ സുധാകരന്, പോലീസ് ഓഫീസര്‍മാരായ മെഹ്രുന്നിസ്സ, രാഹുല്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിക്കെതിരെ അയല്‍ജില്ലകളിലും സമാനമായ തട്ടിപ്പുകേസുകള്‍ നിലവില്‍ ഉണ്ട്.