ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി
കരുവന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരേ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി. ബംഗ്ലാവ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ ബാങ്കില്‍നിന്ന് ചികിത്സയ്ക്ക് പണം ലഭിക്കാതെ മരണമടഞ്ഞ ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി ജാഥാ ക്യാപ്റ്റന്‍ കൃപേഷ് ചെമ്മണ്ടയ്ക്ക് പതാക കൈമാറി. സണ്ണി കവലക്കാട്ട് അധ്യക്ഷനായിരുന്നു. ഷൈജു കുറ്റിക്കാടന്‍, കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. നേതാക്കളായ സന്തോഷ് ചെറാക്കുളം, കെ. വേണു തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പദയാത്ര പൊറത്തിശ്ശേരി, കാറളം പഞ്ചായത്ത്, ചേലൂര്‍, ഇരിങ്ങാലക്കുട നഗരം എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍ സമാപിക്കും. വൈകീട്ട് ആല്‍ത്തറയ്ക്കു സമീപം നടത്തുന്ന സമാപന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനംചെയ്യും.