സൈക്ലിംഗ് റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സിഫോര്‍ സൈക്ലിംഗ് ക്ലബ് 25 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ആര്‍ട്സ് ഡീന്‍ ഡോ. ബി.പി. അരവിന്ദയും സൈക്ലിംഗ് ക്ലബ് കോര്‍ഡിനേറ്റര്‍ സ്മിത ആന്റണിയും ചേര്‍ന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞവര്‍ഷം 1500 കിലോമീറ്ററില്‍ അധികം ദൂരം സൈക്കിളില്‍ സഞ്ചരിച്ച അധ്യാപിക സ്മിത ആന്റണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്ലിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായ വിഷ്ണു ദേവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് എന്‍എസ്എസ് വളണ്ടിയര്ആയി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ ജോജു എന്നിവരെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മുന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രഫ. വി.പി. ഷിന്റൊ വിദ്യാര്‍ഥി പ്രധിനിധിയായിരുന്ന എഡ്വിന് ആന്റണി എന്നിവര്‍ സംസാരിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു