ലയണ്‍സ് ക്ലബ്ബിന്റെ കാരുണ്യ സ്പര്‍ശം പദ്ധതി: ഡയാലിസിസ് കൂപ്പണുകളുടെ വിതരണോദ്ഘാടനം
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാസതോറും നല്കി വരുന്ന ഡയാലിസിസ് കൂപ്പണുകളുടെ വിതരണോദ്ഘാടനം വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജോയ് പോള്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. മനോജ് ഐബന് നന്ദിയും പറഞ്ഞു. നിര്‍ധന രോഗികള്‍ക്കു മരുന്നു വാങ്ങുന്നതിനുള്ള ധനസഹായ വിതരണം ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ഉണ്ണി വടക്കാഞ്ചേരി, കെ.എം. അഷറഫ് എന്നിവര്‍ നിര്‍വഹിച്ചു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ. അഡ്വ. ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.