ഇരിങ്ങാലക്കുട ഓട്ടോ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിലെ മെയിന്‍ ഓട്ടോറിക്ഷാ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. പേട്ടയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. മദ്യപിച്ച് എത്തിയ ഡ്രൈവര്‍മാര്‍ കമ്പിവടികള് ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ മൂന്ന് ജീപ്പ് പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷത്തിന് കാരണമായവര്‍ പോലീസ് എത്തും മുന്‍പേ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.