കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഇടവക നൂറ്റി അമ്പതാം ജൂബിലി; ദീപശിഖാ വിളംബര യാത്ര നടത്തി
കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയുടെ നൂറ്റി അമ്പതാം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ദീപശിഖാ വിളംബര യാത്രയക്ക് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ദീപശിഖ ജനറല്‍ കണ്‍വീനര്‍ ടോണി ആലപ്പാട്ടിന് കൈമാറുന്നു.
കരാഞ്ചിറ: കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയുടെ നൂറ്റി അമ്പതാം ജൂബിലിയോട് അനുബന്ധിച്ച് ദീപശിഖാ വിളംബര യാത്ര നടത്തി. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ദീപശിഖ ജനറല്‍ കണ്‍വീനര്‍ ടോണി ആലപ്പാട്ടിന് കൈമാറി. കാട്ടൂര്‍ക്കടവ് പള്ളി, നെടുമ്പുര തുടങ്ങി ഇടവകയിലെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. കിഴുപ്പിള്ളിക്കര, പെരിങ്ങോട്ടുകര, പഴുവില്‍, ചിറക്കല്‍, വെള്ളാനി, നെടുമ്പുര, മണ്ണൂക്കാട്, കാട്ടൂര്‍ പ്രദേശങ്ങളിലൂടെ എടത്തിരുത്തി ഫൊറോനാ പള്ളിയില്‍ എത്തി. എടത്തിരുത്തി പള്ളി വികാരി ഫാ പോളി പടയാട്ടി യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രാത്ഥനക്ക് ശേഷം കരാഞ്ചിറ പള്ളിയില്‍ സമാപിച്ചു. ദീപ ശിഖ യാത്രയുടെ കണ്‍വീനവര്‍ റോയ്സണ്‍ ഏലുവത്തിങ്കല്, കൈക്കാരന്മാരായ ജീസണ്‍ വര്‍ഗീസ് തെക്കേക്കര, ബിജു എലുവത്തിങ്കല്‍ എന്നിവര്‍ ദീപശിഖ യാത്രക്ക് നേതൃത്വം നല്കി

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ