ചന്തക്കുന്ന് ജംഗ്ഷനില്‍ ടൈല്‍സ് വിരിക്കുന്ന നടപടികള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയും പോട്ട-മൂന്നുപീടിക സംസ്ഥാനപാതയും കടന്നുപോകുന്ന ചന്തക്കുന്ന് ജംഗ്ഷന് റോഡില്‍ പൊതുമരാമത്ത് വകുപ്പ് ഇന്റര്‍ലോക്ക് ടൈല്‍സ് വിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ജെസിബി ഉപയോഗിച്ച് റോഡിലെ ടാറും മെറ്റലും ഇളക്കി നീക്കം ചെയ്തു. കൊടുങ്ങല്ലൂര്‍-തൃശൂര്‍ റോഡില്‍ 50 മീറ്ററും മൂന്നുപീടിക റോഡില്‍ 10 മീറ്ററുമാണു ടൈല്‍സ് വിരിക്കുക. 25 ലക്ഷം രൂപയാണു അടങ്കല്‍ തുക. ചുറ്റും ഐറിഷ് ഡ്രൈനും കോണ്‍ക്രീറ്റിംഗും നടത്തും. പണിതീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.