തൊഴില്‍ വിസ വാഗ്ദാനം നല്കി പണം തട്ടിയ പ്രതി പിടിയിൽ
സിനോബ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി വഴി വിദേശരാജ്യങ്ങളായ അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കുള്ള തൊഴില്‍ വിസ വാഗ്ദാനം നല്കി പണം തട്ടിയ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി. അവിട്ടത്തൂര്‍ സ്വദേശിയായ ചോളിപ്പറമ്പില്‍ സിനോബ് (36) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. അജിത്ത്, സി.എം. ക്ലീറ്റസ്, എഎസ്ഐ സുനിത, ഷീജ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ദിനുലാല്‍, വഹദ്, സിപിഒ ലൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത് പ്രതിയെ കോടതി റിമാന്റ് ചെയ്തു. പ്രതിക്കെതിരെ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു