പ്രഫ. പി.ഐ. പോള്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു
പ്രഫ. പി.ഐ. പോള്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രഥമ തലവനായിരുന്ന പ്രഫ. പി.ഐ. പോളിന്റെ സ്മരണാര്‍ത്ഥം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ സ്ഥാപിതമാകുന്ന പ്രഫ. പി.ഐ. പോള്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അധ്യാപകര്‍ സമാഹരിച്ച തുക മാനേജര്‍ക്ക് കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, ഫിസിക്സ് വിഭാഗം തലവന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, മുന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരായ പ്രഫ. ജോര്‍ജ് എസ്. പോള്‍, പ്രഫ. വി.പി. ആന്റോ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ