വിസ തട്ടിപ്പ്; യുവതിയും സുഹൃത്തും അറസ്റ്റില്‍
ആളൂര്‍: വിസ തട്ടിപ്പു കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. ആളൂര്‍ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്നു വിശ്വസിപ്പിച്ചാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടിച്ചടുത്തത്. പുത്തന്‍ചിറ സ്വദേശിനി പൂതോളി പറമ്പില്‍ നിമ്മി (30), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരെയാണ് റൂറല്‍ എസ്പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷും ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷും സംഘവും പിടികൂടിയത്.
കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ സംഘാംഗം മഫ്തിയില്‍ പിന്തുടര്ന്നു. ഇവര്‍ മാളയില്‍ എത്തിയപ്പോള്‍ പോലീസ് സംഘം പിടികൂടുകയായിരുന്നു.
2023 ആഗസ്റ്റ് മാസം മുതല്‍ കഴിഞ്ഞ വര്‍ഷം ജനുവരി വരെയുള്ള സമയങ്ങളില്‍ പല തവണയായി ലക്ഷങ്ങള്‍ ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. പന്ത്രണ്ടു ലക്ഷത്തി എണ്‍പത്തിനാലായിരം രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനില്‍ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിര്‍ദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം ഇരുപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റിയിട്ടുണ്ട്.
കൂടുതല്‍ അന്വേഷണം നടന്നു വരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്, എസ്ഐ കെ.എസ്. സുബിന്ദ്, ബിജു ജോസഫ്, എഎസ്ഐ ടി.ആര്. രജീഷ്, ഇ.പി. മിനി, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, പി.ടി. ദിപീഷ്, സിപിഒ മാരായ കെ.എസ്. ഉമേഷ്, കെ.കെ. ജിബിന്‍, ഹോം ഗാര്‍ഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.