വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 32-ാം വാര്‍ഷികം

വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 32-ാം വാര്‍ഷിക ദിനവും അധ്യാപക രക്ഷാകര്‍തൃദിനവും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 32-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് സംസ്കൃതം ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഓഡി ഡോ. വീനിത ജയകൃഷ്ണന് വിശിഷ്ടാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ വിപിആര്‍ മേനോന്, നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ രുഗ്മണി രാമചന്ദ്രന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഹേമ ദിനേഷ്, പി.പി. ശ്രീദേവി, പിടിഎ പ്രസിഡന്റ് സന്തോഷ് കൃപ, മുന്‍ പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണന്, പിടിഎ വൈസ് പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.