പൊറത്തിശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കുംഭവിത്ത്മേള സംഘടിപ്പിച്ചു
പൊറത്തിശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാര്‍ഷിക സേവനകേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുംഭവിത്ത്മേള നഗരസഭ ചെയര്പേഴ്സന് മേരികുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പൊറത്തിശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാര്‍ഷിക സേവനകേന്ദ്രത്തിന്റെ സഹകരണത്തോടെ കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാള്‍ പരിസരത്ത് വെച്ച് കുംഭവിത്ത്മേള സംഘടിപ്പിച്ചു. നഗരസഭ ചെയര്പേഴ്സന് മേരികുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയുടെ ഉള്‍പ്പടെ വിവിധ വിളകളുടെ വിത്തുകളും തൈകളും വാങ്ങാന്‍ അവസരം ഒരുക്കി. കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഉത്പാദിപ്പിച്ച വിളകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ലഭ്യമാകുന്ന വേദിയുമായി കുംഭവിത്ത് മേള.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു