തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടന്നു
തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് കോളജ് രക്ഷാധികാരി വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
താണിശേരി: തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് കോളജ് രക്ഷാധികാരി വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി. പോള്‍ ജോസ്, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാര്ട്ടിന് കൊളാമ്പ്രത്ത്, തായ്ലന്റിലെ കോണ്കാന് യൂണിവേഴ്സിറ്റി പ്രഫസര്‍മാരായ ഡോ. ബോദി പുട്ട്സിയനന്റ്, ഡോ. സഖ്ചായ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തിയ കോണ്‍ഫറന്‍സില്‍ മലാവി, താന്‍സാനിയ, സാംബിയ, ഘാന, തായ്ലന്റ് മുതലായ രാജ്യങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ കൂടാതെ കേരളത്തില്‍ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു