വിനയവും സ്നേഹവും വിശുദ്ധിയും നിരന്തര പ്രാര്‍ഥനയും ദൈവതിരുമനസിന് പൂര്‍ണമായും കീഴ്വഴങ്ങുന്ന വ്യക്തിയായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ പഴയാറ്റിലിന്റെ കബറിടത്തില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുന്നു.
ഇരിങ്ങാലക്കുട: വിനയവും സ്നേഹവും വിശുദ്ധിയും നിരന്തര പ്രാര്‍ഥനയും ദൈവതിരുമനസിന് പൂര്‍ണമായും കീഴ്വഴങ്ങുന്ന വ്യക്തിയുമായിരുന്നു ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലെന്ന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ അനുസ്മരിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷികത്തിന്റെ സ്മരണ പുതുക്കികൊണ്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ബലിക്കിടെ പ്രസംഗിക്കുകയായിരുന്നു ബിഷപ്. പിതാവ് എപ്പോഴും സന്തോഷവാനായിരുന്നു. അതിനു കാരണം പഞ്ചശീലങ്ങള്‍ പിതാവ് അഭ്യസിച്ചിരുന്നുവെനന്നും ബഹിഷപ്പ് കൂട്ടിചേര്‍ത്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, മോണ്‍. വില്സന് ഈരത്തറ, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ ഇടവകകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു. ദിവ്യബലിക്കു ശേഷം കബറിടത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോബി പൊഴോലിപറമ്പില്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു