സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രം, കപ്പേളകളുടെ വെഞ്ചരിപ്പുകര്‍മം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ച് പ്രധാന കവാടത്തില്‍ കപ്പേളകളുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ പ്രധാന കവാടത്തിലുള്ള കപ്പേളകളുടെ വെഞ്ചരിപ്പുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കപ്പേളകളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചു. തിരുനാള്‍ ദിവ്യബലിക്ക് വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ മുഖ്യകാര്‍മികനായിരുന്നു. തിരുനാള്‍ പ്രദക്ഷിണം, കുരിശുസമര്‍പ്പണ നേര്‍ച്ച, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വന്ദനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ആന്റണി നമ്പളം, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളന്‍, തോമസ് തൊകലത്ത്, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ. എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ പ്രസുദേന്തി ബിജോയ് പൗലോസ് ചക്കാലമറ്റത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍