പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് തുടക്കമായി
പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത ബോധവല്‍ക്കരണ ക്യാമ്പയിന് സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജദീര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന്, മിഷന് സ്പന്ദന്‍ ലഹരിവിമുക്ത ബോധവല്‍ക്കരണ പദ്ധതികള്‍ എന്നിവയുടെ ഭാഗമായി സ്കൂളുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബ്രഹ്മാകുമാരീസ് വിദ്യാലയം പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജദീര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആത്മീയ അടിത്തറയുള്ള ഒരു ജീവിത ശൈലിയിലൂടെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ലഹരി നിറഞ്ഞ ജീവിതം ഉണ്ടാക്കി, ജീവിതം തന്നെ നശിപ്പിക്കുന്ന മറ്റു ലഹരികളില്‍ നിന്നും പൂര്‍ണ്ണമായി മനുഷ്യനെ എങ്ങനെ മുക്തമാക്കാം എന്നതാണ് ഈ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ദേശ്യം.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ