നീഡ്സ് ഗാന്ധിജയന്തി ദിനാഘോഷം നടത്തി
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നീഡ്സ് സംഘടിപ്പിച്ച ചടങ്ങ് ഇരിങ്ങാലക്കുടയില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി റസ്റ്റ് ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയോടു ചേര്‍ന്നുള്ള ഗാന്ധിസ്ക്വയറിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിസ്മൃതി പ്രഭാഷണവും വിവിധങ്ങളായ സാംസ്കാരിക ചടങ്ങുകളും നടന്നു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ.ആര്. ജയറാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, എം.എന്‍. തമ്പാന്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ജോണ്‍ ഗ്രേഷ്യസ്, ഇ.പി. സഹദേവന്, പി.ആര്. സ്റ്റാന്‍ലി, റിനാസ് താണിക്കപ്പറമ്പന്‍, ഷൗക്കത്ത്, ഷെയ്ഖ് ദാവൂദ്, പി.കെ. ജോണ്സണ്, റോക്കി ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി