ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി ക്രൈസ്റ്റ് വിദ്യാര്‍ഥികള്‍
ഓണ്‍ലൈന്‍ പഠനത്തിനു സഹായവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ചാപ്റ്റര്‍. സ്മാര്‍ട്ട് ഫോണും ടിവിയും ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുന്ന അവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കു സഹായമൊരുക്കുകയാണു ലക്ഷ്യം. വീടുകളില്‍ ഉപയോഗിക്കാതെ വെറുതെ ഇരിക്കുന്ന ഫോണുകള്‍ ശേഖരിച്ചും, ചെറിയ തകരാറുകള്‍ സംഭവിച്ചവ പരിഹരിച്ചു നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നത്. സുമനസുകളില്‍ നിന്നു ലഭിക്കുന്ന സംഭാവനകളും ഉള്‍പ്പെടുത്തി, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കും. കംപ്യൂട്ടര്‍ സയന്‍സ് അസോസിയേഷനുമായി ചേര്‍ന്നാണു കോളജിലെ സിഎസ്ഐ ചാപ്റ്റര്‍ പദ്ധതി നടപ്പാക്കുന്നത്. സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: നോവ 7510668424, അരുണ്‍ 8811829637.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു