കാട്ടൂര്‍ പഞ്ചായത്തില്‍ അങ്കണവാടി നാടിനായി സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ 65-ാം നമ്പര്‍ ‘ശ്രീധന്യം’ അങ്കണവാടിക്കു വേണ്ടി പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നാടിനായി സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവാക്കിയാണു കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂര്‍ ഡിവിഷന് മെമ്പര്‍ കൂടിയായ എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ സുമ ശേഖര്‍, മാതൃശിശുക്ഷേമ വകുപ്പ് സൂപ്പര്‍വൈസര്‍ ഹൃദ്യ, സെക്രട്ടറി കെ.ആര്. സുരേഷ്, വൈസ് പ്രസിഡന്റ് ബീന രഘു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ പവിത്രന്, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ഷംല അസീസ്, വാര്‍ഡ് മെമ്പര്‍മാരായ ബെറ്റി ജോസ്, ധീരജ് തേറാട്ടില്‍, മനോജ് വലിയപറമ്പില്‍, എ.എസ്. ഹൈദ്രോസ്, സ്വപ്ന നജിന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റൂബി മാര്‍ക്ക് എഡേഴത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സനല്‍ എന്നിവര്‍ പ്രസംഗിച്ചു.