കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് രാജിവക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം
കാട്ടൂര്‍: പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് രാജിവക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിക്ഷേധ സംഗമം കാട്ടൂര്‍ മണ്ഡലം മൂന്ന്, നാല് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും പ്രതിക്ഷേധ സംഗമവും നെടുബുര സെന്ററില്‍ സംഘടപ്പിച്ചു. ബൂത്ത് മൂന്നിന്റെ പ്രസിഡന്റ് ബദറുദ്ധീന്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ എം.പി. ജാക്സണ് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, യൂത്ത്് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, വാര്‍ഡ് മെമ്പര്‍ സ്വപ്ന ജോര്‍ജ് കാക്കശേരി, മുന്‍ ജില്ലാ കമ്മറ്റി അംഗം സിദ്ധിക്ക് കറുപ്പം വീട്ടില്‍, ധീരജ് തേറാട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുമ്പുര സ്വാഗതവും നാലാം ബൂത്ത് പ്രസിഡന്റ് കെ.ആര്. രാജന് നന്ദിയും പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു