ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
ഇരിങ്ങലക്കുട: മതനിരപേക്ഷ ഇന്ത്യ സര്‍ഗാത്മക യൗവനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി, ഇരിങ്ങാലക്കുട ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം കാറളം മേഖല കമ്മിറ്റിയിലെ കേരള ക്രിക്കറ്റ് വനിത ടീം അംഗം സയൂജ്യ, എടതിരിഞ്ഞി മേഖല കമ്മിറ്റിയിലെ സഞ്ജീവ് ദേവാനന്ദന് എന്നിവര്‍ക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ. മനുമോഹന്‍ മെമ്പര്‍ഷിപ്പ് നല്‍കികൊണ്ട് നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത്, ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുല്‍, വൈസ് പ്രസിഡന്റ് അഖില്‍ ലക്ഷ്മണന്, എടതിരിഞ്ഞി മേഖല സെക്രട്ടറി ഒ.ജെ. ജോജി, പ്രസിഡന്റ് എന്‍.എ. റിന്‍ഷാദ്, മങ്കാട്ടില്‍ യൂണിറ്റ് സെക്രട്ടറി കണ്ണന്, നന്തി യൂണിറ്റ് ഭാരവാഹികളായ അതുല്‍ കൃഷ്ണ, ടി.ടി. നിധിന് എന്നിവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ബ്ലോക്കിലെ 15 മേഖല കമ്മിറ്റികളിലെ 136 യൂണിറ്റുകളിലായി മുപ്പത്തിനായിരം യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം