വികസനത്തിന് ബജറ്റില്‍ കോടികള്‍;
പദ്ധതി നിര്‍വഹണം സ്വപ്നം മാത്രം
ഇരിങ്ങാലക്കുട: ഓരോ വര്‍ഷവും ബജറ്റില്‍ മണ്ഡലത്തിന്റെ വികസനത്തിനായി കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നടപ്പിലാകാതെ കടലാസിലൊതുങ്ങി. തുടക്കം കുറിക്കുവാന്‍ പോലും പല പദ്ധതികള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളത് ഏറെ ഖേദകരം. ചില പദ്ധതികള്‍ പാതിവഴിയിലോ അല്ലെങ്കില്‍ ഉപേക്ഷിച്ച അവസ്ഥയിലുമാണ്. മുന്‍വര്‍ഷങ്ങളിലെ ബജറ്റിലെ പല ബദ്ധതികളുടെയും തനിയാവര്‍ത്തനമാണ് ഇത്തപണത്തെ ബജറ്റിലുള്ളത്. കോന്തിപുലം പാടത്ത് സ്ഥിരം തടയണ നിര്‍മിക്കുവാന്‍ 12.21 കോടി, പടിയൂര്‍ പൂമംഗലം കോള്‍ വികസനത്തിന് മൂന്നുകോടി, ഇരിങ്ങാലക്കുട നാടകക്കളരി തിയറ്റര്‍ സമുച്ചയത്തിനു പത്തു കോടി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ചുറ്റുമതില്‍ (അഞ്ചു കോടി), കിഴുത്താണി ജംഗ്ഷന് നവീകരണം മനപ്പടി വരെ കാനകെട്ടല് (ഒരു കോടി), കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിന് പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തു കോടി), അവുണ്ടര്‍ചാല്‍ പാലം (24 കോടി), കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്ര പുനരുദ്ധാരണ പദ്ധതി (3.25 കോടി), കെഎല്‍ഡിസി കനാല്‍ ഷണ്മുഖം കനാല്‍ സംയോജനം (ഇരുപത് കോടി), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇഎംആര്ഐസിടി സ്കാന്‍ ഉള്‍പ്പെടെ സ്കാനിംഗ് യൂണിറ്റ് (പതിനഞ്ചു കോടി), ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം (പത്തു കോടി), ഇരിങ്ങാലക്കുട മൂരിയാട് വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് രണ്ടാംഘട്ട നിര്‍മ്മാണം (67 കോടി), ആളൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (അമ്പതു കോടി), ആളൂര്‍ ഗവ. കോളജ് (25 കോടി), കാറളം ആലുക്കകടവ് പാലം (16കോടി), പടിയൂര്‍ പൊരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിര്‍മ്മാണം (ആറു കോടി), ഇരിങ്ങാലക്കുട നഗരസഭ പൂമംഗലം പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം (രണ്ടര കോടി), കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം (15 കോടി) എന്നിവ മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ ഉള്‍പ്പെട്ടിരുന്നതാണ്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കുട്ടംകുളം സമര സ്മാരക നിര്‍മാണത്തിനായി രണ്ടു കോടി, പടിയൂര്‍ പഞ്ചായത്ത് കുത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണം, ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി അഞ്ചു കോടി, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി 10 കോടി എന്നീ പദ്ധതികള്‍ മുന്‍ വര്‍ഷങ്ങളില്‍ ബജറ്റില്‍ ഉണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഇല്ലാതതിനാല്‍ അവസാനിപ്പിച്ച നിലയിലാണ്. കേരള ഫീഡ്സിന് ഇരുപതു കോടി, നിപ്മറിന് പന്ത്രണ്ടു കോടി, ഉണ്ണായി വാരിയര്‍ കലാനിലയത്തിന് അരക്കോടി, കൊമ്പിടിഞ്ഞാമാക്കല്‍ ജംഗ്ഷന് വികസനം (50 കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം (അമ്പത് കോടി), ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് നവീകരഭിന്നശേഷി സൗഹൃദമാക്കല്‍ ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ (രണ്ടു കോടി) എന്നിവ മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ പുതിയതായി വകയിരുത്തിയിട്ടുള്ളത്.