എ.ടി. വര്‍ഗീസിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സിപിഐ നേതാവും എഐടിയുസിയുടെ വിവിധ ട്രേഡ് യൂണിയനുകളുടെ അമരക്കാരനുമായിരുന്ന എ.ടി. വര്‍ഗീസിന്റെ ആറാം ചരമവാര്‍ഷികദിനം ആചരിച്ചു. സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ നടന്ന സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, കെ.എസ്. പ്രസാദ്, എം.സി. രമണന്, കെ.സി. മോഹന്‍ലാല്‍, പി.ആര്. രാജന്, അഡ്വ. രാജേഷ് തമ്പാന്, വര്ധനന് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് മണ്ഡലം സെക്രട്ടറി പി. മണി, കെ.സി. ബിജു, അല്‍ഫോന്‍സാ തോമസ് എന്നിവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം