ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് വിങ്ങ് കമാന്‍ഡര്‍ ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍ അമ്പിളി ജയന്, സെക്രട്ടറി ബിന്ദു ജിനന്, എ.സി. സുരേഷ്, കെ. ഗിരിജ, രേഷ്മ രാമചന്ദ്രന്, രാധിക വിനോദ് എന്നിവര്‍ പ്രസംഗിച്ചു. നവവധൂവരന്മാരെ ആദരിക്കല്‍, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവര്‍, കലാരംഗത്ത് എ ഗ്രേഡ് നേടിയവര്‍ എന്നിവര്‍ക്ക് ഉപഹാരം നല്കി.