വായ് മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ ജോസ് മാമ്പിള്ളി സ്വാഗതവും സെക്രട്ടറി സത്യന് തേനാഴികുളം നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹി വിജയന് ഇളയേടത്ത്, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, എന്‍.ജെ. ജോയ്, വി.എം. ബാലകൃഷ്ണന്, അഡ്വ. പി.ജെ. തോമസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് ശ്രീരാം ജയബാലന്‍, ഗിഫ്റ്റ്സണ്‍ ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്കി.