പതിനാല് വയസു പ്രായമുള്ള ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000 രൂപ പിഴയും ശിക്ഷ.
മതിലകം: പതിനാല് വയസു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000 രൂപ പിഴയും വിധിച്ചു. മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ വീട്ടില്‍ സുകുമാരന്‍ മകന് സതീഷ് എന്ന സനാഥനെയാണ്(40) ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സൊ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം ഒരു വര്‍ഷവും രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം. മതിലകം എസ്ഐ ആയിരുന്ന കെ.എസ്. സൂരജ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന എ. അനന്തകൃഷ്ണന് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആളൂര്‍ പോലീസ് സ്റ്റേഷന്സീനിയര് സിവില്‍ പോലീസ് ഓഫീസര്‍ ആയ ടി.ആര്. രജനി കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനെ സഹായിച്ചു. പിഴ തുക അതിജീവിതയ്ക്കു നല്കാന് കോടതി വിധിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി