കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
കലാ സാംസ്കാരിക സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രന് വാരിയരുടെ അനുസ്മരണ പരിപാടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കലാ സാംസ്കാരിക സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രന് വാരിയരുടെ നാലാം ചരമ വാര്‍ഷിക അനുസ്മരണം നടത്തി. ചന്ദ്രന് വാരിയരുടെ സഹധര്‍മിണി ഗീതവാരസ്യാര് ഭദ്രദീപം കൊളുത്തി. ആശ സുരേഷിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. ആറാട്ടുപുഴ പൂരം കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ എം. രാജേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഇ. ബാലഗംഗാധരന്‍, വി.വി. സതീശന്, കലാനിലയം രാഘവന്, സദനം കൃഷ്ണന്‍കുട്ടി, കെ.വി. രാധാദേവി, ടി.എസ്. ബൈജു എന്നിവര്‍ സംസാരിച്ചു. എ.എസ്. സതീശന് സ്വാഗതവും എ.സി. സുരേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്