ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ ഗുരുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുന്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ ഗുരുസ്മരണ ദിനം ആചരിച്ചു. ഉണ്ണായിവാരിയര്‍ പ്രതിമക്ക് മുന്പില് പുഷ്പാര്‍ച്ചനക്ക് ശേഷം മണ്മറഞ്ഞുപോയ ഗുരുക്കന്മാരെ അനുസ്മരിച്ച് ഗുരുസ്മരണ ദിനത്തിന് തുടക്കം കുറിച്ചു. അനുസ്മരണ സമ്മേളനം മുന്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു. കലാനിലയം പ്രസിഡന്റ് എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കലാനിലയം എസ്. അപ്പുമാരാരുടെ കുടുംബം ഏര്‍പ്പെടുത്തിയ സുവര്‍ണ്ണ മുദ്ര പുരസ്കാരം മുന്‍ സംഗീത വിദ്യാര്‍ഥി കലാനിലയം വിഷ്ണുവിന് ടി.എന്‍. പ്രതാപന് സമര്‍പ്പിച്ചു.
സാംസ്കാരിക കേരളത്തിന് നിരവധി പ്രശസ്ത കലാകാരമാരെ നല്കിയ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കൃഷ്ണന് നമ്പൂതിരി, ജോയിന്റ് സെക്രട്ടറി തങ്കപ്പന്പാറയില്, മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം ശിവദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സതീഷ് വിമലന് സ്വാഗതവും പ്രിന്‍സിപ്പല്‍ കലാനിലയം പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ദക്ഷയാഗം കഥകളിയും നടന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
കൈയ്യോട് കൈ; ശുചീകരണ പ്രവര്‍ത്തനവുമായി ആളൂര്‍ പഞ്ചായത്ത്