ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പര്യടനം പി.കെ. ചാത്തന്മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ നിന്ന്
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു പൊറത്തിശേരി-കരുവന്നൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണു സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് ചാത്തന് മാസ്റ്ററുടെ കുടുംബത്തെ കണ്ടതിനു ശേഷം കുഴിക്കാട്ടുകോണം, മാടായിക്കോണം ഓട്ടുകമ്പനി, ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം, കെഎല്‍എഫ് ഓയില്‍ മില്ല്, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ്, ഷേണ്‍സ്റ്റാട്ട് പള്ളി, വാതില്മടം കോളനി, സുഭാഷ് നഗര്‍ കോളനി, നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണ തൊഴിലാളികള്‍, കരുവന്നൂര്‍ ബംഗ്ലാവ് പരിസരം, മൂര്‍ക്കനാട്, കരുവന്നൂര്‍, മാപ്രാണം പള്ളികള്‍, തേലപ്പിള്ളി സെന്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി എം.ബി. രാജു മാസ്റ്റര്‍, കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി വിശ്വംഭരന്, ആര്.എല്‍. ശ്രീലാല്‍, രാജന് പുല്ലരിക്കല്‍, അഡ്വ. പി.സി. മുരളീധരന്, കെ.ജെ. ജോണ്സണ്, കെ.കെ. ദാസന്, ആര്.എല്‍. ജീവന്‍ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം