വ്യാജപ്രചരണം: സൈബര്‍ സെല്ലില്‍ പരാതി നല്കി ഇന്നസെന്റ്
ഇരിങ്ങാലക്കുട: ഫെയ്സ് ബുക്കില്‍ മറ്റും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ സിനിമാതാരവും മുന്‍ എംപിയുമായ ടി.വി. ഇന്നസെന്റ് സൈബര്‍ സെല്ലില്‍ പരാതി നല്കി. തൃശൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണു ഇന്നസെന്റ് പരാതി നല്‍കിയത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫിനെ പിന്തുണക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രചരണം നടത്തുകയും ഇതിന്റെ ഭാഗമായി ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രസ്താവനകളും തയാറാക്കി ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഫെയ്സ്ബുക്കില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു സൈബര്‍ സെല്ലില്‍ പരാതി നല്കുന്നതെന്നു ഇന്നസെന്റ് പറഞ്ഞു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം