കൂടല്‍മാണിക്യം ഉത്സവം റദ്ദ് ചെയ്ത് ജില്ലാ കളക്ടറുടെ ഉത്തരവ്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 ലെ ഉത്സവം നടത്തുന്നതിനു നല്കിയ അനുമതി റദ്ദ് ചെയ്തു കൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഉത്സവം നടത്താന്‍ നേരത്തെ നല്കിയ അനുമതിയാണു കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലും ജില്ലയിലെ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് ചൂണ്ടിക്കാണിച്ചുമാണു അനുമതി റദ്ദ് ചെയ്തിരിക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കോര്പ്പറേഷന് പരിധിയിലെ വാര്‍ഡുകളിലും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഉത്സവത്തിനു ആളുകള്‍ എത്തിച്ചേരുന്നതു രോഗവ്യാപനത്തിനു ഇടവരുത്തുമെന്നു ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.