ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് മെക്കട്രോണിക്സ് എന്ന പ്രൊജക്ട് എക്സ്പോ നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിഭാഗവും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്ട് എക്സ്പോ നടത്തി. ‘ഉല്പാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത് മികവ്, ബുദ്ധി, ആസൂത്രണം, കേന്ദ്രീകൃത പരിശ്രമം എന്നിവയ്ക്കുള്ള പ്രതിബദ്ധതയുടെ ഫലമാണ്’ എന്ന ആശയത്തെ ആസ്പദമാക്കിയാണു പ്രദര്‍ശനം നടത്തിയത്. പ്രദര്‍ശനത്തിനു കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ നാട മുറിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ശക്തമായ എന്‍ജിനീയറിംഗ് വിഭാഗങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ വിസ്മയകരമായ പുരോഗമന പ്രൊജക്ടുകളെ ആവിഷ്കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിച്ചു. ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായ പ്രഫ. ഡോ. എം.ടി. സിജോ (മെക്കാനിക്കല്‍), പ്രഫ. ടി.ആര്. രാജീവ് (ഇലക്ട്രോണിക്സ് അന്‍ഡ് കമ്യൂണിക്കേഷന്‍) എന്നിവരാണ് പ്രദര്‍ശനം നടത്തിയത്. അസിസ്റ്റന്റ് പ്രഫ. പോള്‍ ജെ. ആലങ്ങാടന്‍, അസിസ്റ്റന്റ് പ്രഫ. ഡെല്ല റീസ വലിയവീട്ടില്‍ എന്നിവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്കി.