കോണത്തുകുന്ന് പ്രദേശത്തെ പ്രവാസികള്‍ കോവിഡ് വാക്സിനുകള്‍ക്കുള്ള തുക കൈമാറി
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കോണത്തുകുന്ന് പ്രദേശത്തെ പ്രവാസികള്‍ അവര്‍ ജോലി ചെയ്യുന്ന രാജ്യത്തില്‍ നിന്നും നേടിയ സൗജന്യ വാക്സിനേഷനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. 350 വാക്സിനേഷനു തുല്യമായ ഒരു ലക്ഷത്തി അയ്യായിരം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസിനു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി.

അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതീക്ഷാഭവനിൽ പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി