കരുവന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം
ഇരിങ്ങാലക്കുട: കരുവന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്നലെ രാവിലെ 7.30 ഓടെയാണു കരുവന്നൂര്‍ ബംഗ്ലാവ് സെന്റ് ജോസഫ് സ്കൂളിനു സമീപത്ത് തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അപകടം നടന്നത്. തൃശൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വന്നിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവറായിരുന്ന പുത്തന്‍ചിറ സ്വദേശി അടയണിപറമ്പില് സജീര്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു കാരണമെന്നു കരുതുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി